Total Pageviews

Friday, September 30, 2011

അവള്‍



കണ്ടു ഞാന്‍ അന്നാദ്യമായ് എന്‍ ജീവനാമെന്‍ ഓമലാളെ
പ്രണയസരോവരനാം കണ്ണന്‍റെ മുന്നിലവള്‍
അനുരാഗവതിയായ്‌ നിന്നിരുന്നു 
കണ്കണ്ട  മാത്രയില്‍ തന്നെഅവളെന്‍റെ
കരളും മിഴിയും കവര്‍നെടുത്തു
ഇളമാന്‍പേട കണ്ണുകളാല്‍ അവള്‍ 
എന്‍ നെഞ്ചില്‍ ഒരായിരം മലര്‍ശരമെയ്തുവല്ലോ 
പിന്നെ എന്‍ രാവുകള്‍ നിദ്രാവിഹീനമായ്‌  
പിന്നെ എന്‍ പകലുകള്‍ നിനക്കായ്‌ മാത്രമായ്
പനങ്കുല പോലുള്ള നിന്‍ കര്‍കുഴല്‍ കണ്ടിട്ടോ
കരിങ്ക്കുവളങ്ങളാം മലര്‍മിഴികള്‍ കണ്ടിട്ടോ 
കുടമുല്ല വിടരും നിന്‍ ചിരിയില്‍ മയങ്ങിയോ 
അതോ വെന്‍ പള്ന്ഗ്ആവും  നിന്‍ മനമറിഞ്ഞിട്ടോ
ഒരു നെയ്യ്തിരിനാളം പോലുള്ളനിന്മുഖം 
കല്‍വിളക്കാകുമെന്‍ മനസ്സിലോരണയാത്ത 
നാളമായ് ശോഭയായ്‌ പൂത്തുനില്പൂ 
എന്‍ ജീവന്റെ ജീവനായ് നില്പൂ ...

കൈലാസ്നാഥ്

20-6-2001

5 comments:

  1. :) മറന്നിട്ടില്ലെങ്കില്‍....

    ReplyDelete
  2. മറന്നിട്ടില്ല :)

    ReplyDelete
  3. എന്നാല്‍ പിന്നെ മറക്കേണ്ട...!:) ഒരു ദീപ നാളമായി കത്തിക്കോട്ടേ!
    സസ്നേഹം,
    അനു

    ReplyDelete
  4. nannayittundu......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.........

    ReplyDelete