Total Pageviews

Wednesday, August 3, 2011

കളികൂട്ടുകാരി

സന്ധ്യമയങ്ങികഴിഞ്ഞനേരം പൂങ്കുയില്‍ നാദം മറഞ്ഞനേരം
ഏകാന്താമം എന്‍ തളിര്‍ശയ്യയില്‍ ഞാനുമെന്‍ ചിന്തയും അമര്‍നീടവേ
എങ്ങുനിനെങ്ങുനിനെങ്ങുനിന്നോ ഓര്‍മയില്‍ നിന്‍ മുഖം തെളിന്ജീടവേ
കോരികുളിരിടും തുലാവര്‍ഷത്തിലെ
ആകെ നിറഞ്ഞ വയല്‍ വരമ്പിന്‍ ഓരത്തെ വാകമാരതിന്‍ ചാരെ
മഴയില്‍ കുതിര്‍ന് ഞാന്‍ നിന്നിടവേ...
ദൂരത്തായ് നീ അന്ന് നിന്നതല്ലേ
എന്നടുതേക് നിന്‍ ഓലകുടയുമായ് മെല്ലെ നീ ഓടിയടുത്തനേരം
മഴതന്‍ കുസൃതി കരങ്ങളാലേ സിന്ദൂരപൊട്ടത് മാഞ്ഞതല്ലേ
സിന്ദൂരമല്ല നിന്‍മുഖ കാന്തിയല്ലോ ചാറ്റല്‍ മഴയില്‍ തിളങ്ങി നില്‍പൂ
ഓലകുടകുള്ളില്‍ നിന്നുടെ ചാരത്തു വയല്‍വരമ്പിലൂടന്നു നാം നടനീടവേ
താളിയും തൈലവും ഏറ്റുവാഴും നിന്‍ കേശഭാരം എന്നെ വിവശാനാക്കി
ചേലുള്ള ചിരിയാല്‍ എന്‍ വെണ്ണിലവേ എന്നെ നീ മെല്ലെ മയക്കിയല്ലോ
നിദ്രയെന്‍ ചിന്തയെ കവര്‍നെടുത്തു ഞാനുമെന്‍ മനസ്സും അറിഞ്ഞിടാതെ
അറിയത്തോരഴങ്ങളിലെകെന്നപോലെ മയക്കമെന്നെ കൊണ്ടുപോകുന്നിതോ
തൊടിയിലെ തേന്മാവിന്‍ചോട്ടിലെത്തി നിന്‍റെമടിയില്‍ കിടന്നിടുമ്പോള്‍
തേനോലും മധുരമാം പാട്ടുകള്‍ നീ എന്നും എനികായ്‌ പാടിയില്ലേ
നിന്നുടെ പാട്ടിലെമാധുര്യത്താലേതോ പൂങ്കുയില്‍ പോലും മൂകമായി
നിന്നുടെ പാട്ടിലെ ശ്രീരാഗം തേടി ഞാനാലോല ശയ്യയില്‍ കിടനീടാവേ
കാവില്‍ കിലുങ്ങും മണികള്‍ കേട്ട് ,എന്‍റെ ചാരത്തു നിന്നുനീ അകനീടവേ
സ്വര്‍ണകസവാല്‍ ഞോറിഞ്ഞുടുത്ത പട്ടുപാവാട കാറ്റത്ത്ഇളകീടവേ
സാന്ധ്യമേഘങ്ങള്കിടയിലൂടെ ഭൂമിയെനോക്കും സൂര്യനെപോല്‍
നിന്നുടെ കണങ്കാല്‍ അലങ്കരികും പയര്‍മണി കൊലുസ്സെന്‍ കണ്ണ്കവര്‍ന്നു

ഒടുവില്‍ നീ പോകുന്ന നാളിലായി യാത്രയോതുവാന്‍ നീ വന്ന നേരം
ഇളമാനിണ തോല്‍ക്കും കണ്കളിലെ കണ്മഷി എന്തേ പടര്‍നിരുന്നു
വിങ്ങുന്നമനമോടെ യാത്രയാക്കി മെല്ലെ തിരിഞ്ഞു നടക്കുംനേരം
എന്നുടെ ചുണ്ടിലായ്‌ വന്നടിഞ്ഞു രണ്ടിലം കണ്ണിരിന്‍ തേന്‍കുടങ്ങള്‍
കാലത്താല്‍ മായുമെന്‍ ഓര്‍മ്മതന്‍ താളുകള്‍ ഇന്ന് ഞാന്‍ മെല്ലെ ചികഞീടവേ
മായാത്ത ലോലമാം ഓര്‍മ്മകളായിനീ വീണ്ടും ഇന്നെന്‍അരികിലെത്തി
പ്രഭാതതിന്‍ സോപാനം കേള്‍കയായി മറ്റൊരുദിനത്തിന്‍ ആരംഭാമായ്
അപോളും മായാതെ നിന്നുവല്ലോ ഓമലേ നിന്‍ മുഖം കണ്ണുകളില്‍

കൈലസ്നാഥ്