Total Pageviews

Tuesday, February 19, 2008

മനസ്സിലെ മഴ

മനസ്സാം വര്‍ണകുടനിവര്‍ത്തി
കുളിരാം മഴയില്‍ അന്ന് നമ്മള്‍
സങ്കല്‍പ്പ പൂങ്കാവന വീഥിയിലെ
ചിത്രശലഭമായ് പറന്നുയര്‍ന്നു

മുല്ലയും പിച്ചിയും പനിനീര്‍ പൂവുകളും
ചിരിതൂകി നിന്നെ നോക്കി നിന്നു
മഴതന്‍ താളത്തിലലിഞ്ഞു നമ്മള്‍
സങ്കല്‍പ്പ ഗാനകവാടതിങ്കല്‍

ഭാവനയാകും മഴയതിലെ
തുള്ളികളോരോന്നും തേന്‍കണമായ്
ആ തേന്‍ മഴനനയുമെന്‍ തോഴിയപ്പോള്‍
അപ്സര കനൃയേപോല്‍ സുന്ദരിയായ്

ആരോരുമില്ലാ പൂങ്കാവനത്തില്‍
നിനക്കായി തീര്‍ത്തൊരു വസന്തമല്ലെ
നീ എനിക്കായി പെയിച്ച മഴയതൊന്നില്‍
മനസ്സാകെ കോരിത്തരിച്ചു നില്‍പൂ

കാണാമറയത്തുള്ളോരു തോഴി അന്നെന്‍ മനതാരില്‍ നൃത്തമാടി
എന്‍ സ്പന്ദനങ്ങളെ തൊട്ടുണര്‍ത്തി ഭാവന തന്‍ കരങ്ങളാലെ
രാമഴ നനഞ്ഞു കുതിര്‍ന്നനേരം
തോഴിക്കായ് ഞാനന്നു പൂവിറുത്തു
ജന്മജന്മാന്തര ബന്ധമാണോ
എന്‍ തോഴിതന്‍ മനസിലെ നന്മയാണോ
സ്വര്‍ണനൂലില്‍ കൊരുത്തൊരാ പുഷ്പങ്ങളെ
എന്‍റെ കയ്യാലെ അണിയിച്ചപ്പോള്‍
തോഴിതന്‍ മനസ്സിലന്നദ്യമായി ആയിരം കുടമുല്ലവിരിഞ്ഞുവെന്നോ

കാണാമറയത്തെ പുല്‍കുടിലില്‍
ഞാനുമെന്‍ തോഴിയും മാത്രമായി
റാന്തല്‍ വെളിച്ചം മങ്ങി മങ്ങി
കുടിലില്‍ വെളിച്ചം പകര്‍ന്നിരുന്നു
മനസു മഴയാല്‍ കുതിര്‍ന്ന രാവില്‍
സങ്കല്‍പ്പ ലോകത്തിലെന്നപോലെ
മഴയെ പിരിയാന്‍ കഴിഞ്ഞിടട്ടെ
മഴയുടെ താളത്തെ നെഞ്ഞിലേറ്റി
കുളിര്‍കാറ്റേറ്റു സമയം ഉറഞ്ഞു പോയി

പെയ്യാമഴയിലെ കുളിരണിഞ്ഞു
എന്‍മനമാകെ കുതിര്‍ന്നുപോയി
മഴയല്ല മാരിയും കാറ്റുമല്ല
സുന്ദരമാമോരു സ്വപ്നത്തിലായ്
ഭാവനയിലാണ്ടങ്ങു പോയതല്ലേ
മാനസസങ്കല്‍പ്പ മരീചികകള്‍
എത്രയോ തരളവും സുന്ദരവുമാം

കൈലാസ്

2 comments:

  1. മഴയും മനസ്സിലെ മോഹങ്ങളും സുന്ദരമായി വരച്ചിട്ടിരിക്കുന്നല്ലൊ.. :).Very beautiful!!
    ഇതൊക്കെ കയ്യിലുണ്ടല്ലേ :)

    Good job Kailas .. Congratulations !!Keep up the gud work..

    ReplyDelete